Latest NewsNewsBusiness

എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു

2022 നവംബറിലും പ്രോസസിംഗ് ഫീസ് പുതുക്കിയിരുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പുതിയ അറിയിപ്പ്. എസ്ബിഐയുടെ റിപ്പോർട്ടുകൾ പ്രകാരം, ഇഎംഐ രീതിയിൽ മാസ വാടക നൽകുന്നതിനും, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസാണ് എസ്ബിഐ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ ഇനി ചെലവേറിയതാകും. പുതുക്കിയ നിരക്കുകൾ മാർച്ച് 17 മുതലാണ് പ്രാബല്യത്തിലാകുക. എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

പുതുക്കിയ നിരക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്ന് പ്രോസസിംഗ് ഫീസായി 199 രൂപയും, നികുതിയുമാണ് ഈടാക്കുക. 2022 നവംബറിലും പ്രോസസിംഗ് ഫീസ് പുതുക്കിയിരുന്നു. അക്കാലയളവിൽ 99 രൂപയും നികുതിയുമാണ് ഉപയോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നത്. നിരക്ക് പുതുക്കലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെ കുറിച്ച് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ എസ്ബിഐ എസ്എംഎസ് മുഖാന്തരവും, ഇ- മെയിൽ മുഖാന്തരവും അറിയിച്ചിട്ടുണ്ട്. എസ്ബിഐക്ക് പുറമേ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും ക്രെഡിറ്റ് കാർഡ് പ്രോസസിംഗ് ഫീസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Also Read: രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എം.വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button