Latest NewsIndiaNews

ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും കുത്തിക്കൊലപ്പെടുത്തി യുവാവ്: സംഭവം നടക്കുന്നത് മൂത്തമകന്റെ കണ്മുന്നിൽ

ന്യൂഡൽഹി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് വയസുള്ള മകനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 25 കാരനായ ബ്രിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുള്ള മകന്റെ കൺമുന്നിൽ വെച്ചാണ് അരുംകൊല നടത്തിയത്. ഡൽഹി നേതാജി സുഭാഷ് പ്ലേസ് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഷക്കൂർപൂരിലാണ് സംഭവം.

ഷക്കൂർപൂർ ഇ ബ്ലോക്കിലെ താമസക്കാരായ ബ്രിജേഷും ഭാര്യയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലഹത്തിലായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും, ഇളയകുട്ടി തന്റേതല്ലെന്നും പറഞ്ഞായിരുന്നു ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നത്. ഇതേ ചൊല്ലി നിരവധി വാദപ്രതിവാദങ്ങളുണ്ടായി. അയൽവാസികൾ അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു.

മൂത്തമകൻ തന്റേതാണെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടാണ് മൂത്ത കുട്ടിയെ കൊല്ലാതിരുന്നത്. കൊലപാതക വിവരം അറിഞ്ഞയുടൻ പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവിടെ നിന്നാണ് പ്രതി ബ്രിജേഷ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നേ ഉള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button