ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും, ട്രാൻസ്ഫർ ചെയ്യാനും ബാങ്കിൽ എത്തുന്നവർ ഇന്നത്തെ അവധി ദിവസത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മാസവും പ്രാദേശിക അവധികൾ ഉൾപ്പെടെയുള്ള ബാങ്കുകളുടെ അവധി നിർണയിക്കുന്നത് റിസർവ് ബാങ്കാണ്. ശിവരാത്രി ദിനമായ ഇന്ന് ചില നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കുമെങ്കിലും, ചില നഗരങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ഡെറാഡൂൺ, ഹൈദരാബാദ് (എപി, തെലങ്കാന), ജമ്മു, കാൺപൂർ, കൊച്ചി, ലക്നൗ, മുംബൈ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകളാണ് ഫെബ്രുവരി 18 ശിവരാത്രിയോട് അനുബന്ധിച്ച് അടഞ്ഞുകിടക്കുക.
Also Read: ഒട്ടുപാല് മോഷണക്കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിൽ
ഡൽഹി, ഗോവ, ബീഹാർ, മേഘാലയ, ത്രിപുര, മിസോറാം, ചണ്ഡീഗഡ്, തമിഴ്നാട്, സിക്കിം, ആസാം, മണിപ്പൂർ, രാജസ്ഥാൻ, ബംഗാൾ എന്നീ നഗരങ്ങളിലെ ബാങ്കുകൾ ശിവരാത്രി ദിനമായ ഇന്ന് തുറന്നു പ്രവർത്തിക്കുന്നതാണ്.
Post Your Comments