ഒക്ടോബറിനെ പലപ്പോഴും ഫെസ്റ്റിവൽ സീസണുകളുടെ തുടക്കമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനാൽ, ഒക്ടോബർ മാസങ്ങളിൽ ധാരാളം ബാങ്ക് ഇടപാടുകൾ നടക്കാറുണ്ട്. മിക്ക ബാങ്കുകളും ഓൺലൈൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാറില്ല. ബ്രാഞ്ചുകളിലെത്തി ഇടപാടുകൾ നടത്തുന്ന വ്യക്തിയാണെങ്കിൽ അതത് മാസത്തെ അവധി ദിനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
വരാനിരിക്കുന്ന ആഴ്ചയാണ് രാജ്യത്ത് നവരാത്രി പൂജകൾക്ക് തുടക്കമാകുന്നത്. ഈ ആഘോഷ വേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും. ഓരോ സംസ്ഥാനത്തിനും അനുസരിച്ച് ബാങ്ക് അവധി ദിനങ്ങളിൽ മാറ്റം വന്നേക്കാം. ഒക്ടോബർ അവസാന വാരം ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഒക്ടോബർ 21: ദുർഗാ പൂജ- ത്രിപുര, മണിപ്പൂർ, അസം ബംഗാൾ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഒക്ടോബർ 22: ഞായർ, മഹാഷ്ടമി
ഒക്ടോബർ 23: തിങ്കൾ, ദസറ മഹാനവമി
ഒക്ടോബർ 24: വിജയലക്ഷ്മി- ആന്ധ്ര പ്രദേശ്, മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
ഒക്ടോബർ 28: ലക്ഷ്മി പൂജ- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി
ഒക്ടോബർ 31: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി
Also Read: 22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം: മദ്രസകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് അധികൃതർ
Post Your Comments