Latest NewsNewsBusiness

നവംബറിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ദിനങ്ങൾ അറിഞ്ഞോളൂ..

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്

ഉത്സവകാലം കൂടി എത്തിയതോടെ ബാങ്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എല്ലാ ബാങ്കുകളും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില അവസരങ്ങളിൽ ബ്രാഞ്ചുകൾ സന്ദർശിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ അതത് മാസത്തെ ബാങ്ക് അവധി ദിനങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കണം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനത്തിനും അനുസരിച്ച് അവധി ദിനങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പ്രാദേശിക ആഘോഷങ്ങളും മറ്റും കണക്കിലെടുത്താണ് ആർബിഐ അവധി നിശ്ചയിക്കുന്നത്. നവംബറിൽ 15 ദിവസമാണ് ബാങ്ക് അവധി ഉള്ളത്. ഇവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

നവംബർ 1: കന്നട രാജ്യോത്സവ് /കർവ ചൗത്ത്- കർണാടക, മണിപ്പൂർ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി.

നവംബർ 10: വംഗല ഫെസ്റ്റിവൽ- മേഘാലയയിൽ ബാങ്ക് അവധി.

നവംബർ 13: ഗോവർദ്ധൻ പൂജ/ ലക്ഷ്മിപൂജ- ത്രിപുര ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബാങ്ക് അവധി.

നവംബർ 14: ദീപാവലി/വിക്രം സംവന്ത്- കർണാടക, ഗുജറാത്ത്, സിക്കിം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബാങ്ക് അവധി.

നവംബർ 15: ചിത്രഗുപ്ത് ജയന്തി/ലക്ഷ്മിപൂജ- സിക്കിം, മണിക്കൂർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്ക് അവധി.

നവംബർ 20: ഛത്ത്: ബീഹാറിലും രാജസ്ഥാനിലും ബാങ്ക് അവധി.

നവംബർ 23: എഗാസ്-ബാഗ്വാർ: ഉത്തരാഖണ്ഡിലും, സിക്കിമിലും ബാങ്ക് അവധി.

നവംബർ 27: ഗുരുനാനാക്ക് ജയന്തി/കാർത്തിക പൂർണിമ/ . ത്രിപുര, മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ് – തെലങ്കാന, രാജസ്ഥാൻ, ജമ്മു, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ന്യൂഡൽഹി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.

നവംബർ 30: കനകദാസ ജയന്തി. കർണാടകയിൽ ബാങ്കുകൾക്ക് അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button