ക്രിസ്തുമസും പുതുവത്സരവും എത്താറായതോടെ ബാങ്കുകൾ സന്ദർശിക്കുന്നവർ നിരവധിയാണ്. 2023-ലെ അവസാന മാസമായ ഡിസംബറിൽ ബാങ്കിൽ പോകാൻ പ്ലാൻ ഉള്ളവർ അവധി ദിനങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. ക്രിസ്തുമസ് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും. സംസ്ഥാനങ്ങൾക്കനുസരിച്ച് അവധി ദിനങ്ങളിൽ മാറ്റങ്ങൾ വരുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ചുളള ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.
ഡിസംബർ 23 നാലാം ശനിയാഴ്ചയാണ്. സാധാരണയായി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾക്ക് അവധിയാണ്. ഡിസംബർ 24 ഞായറാഴ്ച ആയതിനാൽ അന്നും ബാങ്കുകൾ തുറക്കുകയില്ല. ഡിസംബർ 25ന് ക്രിസ്തുമസ് ആയതിനാൽ തിങ്കളാഴ്ചയും ബാങ്ക് അവധിയാണ്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബാങ്കുകൾ തുടർച്ചയായി മൂന്ന് ദിവസം അടഞ്ഞുകിടക്കും.
ഡിസംബർ 26, ഡിസംബർ 27 എന്നീ തീയതികളിൽ കൊഹിമയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്നതാണ്. ഈ ദിവസങ്ങളിൽ നാഗാലാൻഡിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. ഇതോടെ, തുടർച്ചയായ അഞ്ച് ദിവസമാണ് നാഗാലാൻഡിൽ ബാങ്ക് അവധി. അതേസമയം, ഐസ്വാൾ, ഷില്ലോങ് എന്നിവിടങ്ങളിൽ ഡിസംബർ 23 മുതൽ 26 വരെയാണ് ബാങ്ക് അവധി.
Post Your Comments