KeralaLatest NewsNews

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഏലം വില, പ്രതീക്ഷയർപ്പിച്ച് കർഷകർ

ഇത്തവണ ഭൂരിഭാഗം കർഷകരും നേരത്തെ തന്നെ സ്റ്റോക്ക് വിറ്റഴിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഏലത്തിന്റെ ഡിമാൻഡ് വർദ്ധിച്ചതോടെ വില കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു കിലോഗ്രാം ഏലത്തിന്റെ ശരാശരി വില 1,700 രൂപയാണ്. ഓരോ ദിവസവും വില ഉയരുന്നതിനാൽ വൻ പ്രതീക്ഷയാണ് ഏലം കർഷകർക്ക് ഉള്ളത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ലേലത്തിന്റെ ശരാശരി വില കിലോഗ്രാമിന് 1,700 രൂപ കവിയുന്നത്. കോവിഡ് കാലയളവിൽ ഏലത്തിന്റെ കയറ്റുമതി കുത്തനെ കുറഞ്ഞിരുന്നു.

ഇത്തവണ ഭൂരിഭാഗം കർഷകരും നേരത്തെ തന്നെ സ്റ്റോക്ക് വിറ്റഴിച്ചിട്ടുണ്ട്. അതിനാൽ, വില വർദ്ധനയുടെ പ്രയോജനം പൂർണമായും കർഷകർക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ, ഇപ്പോൾ ഓഫ് സീസൺ ആയതിനാൽ ഉൽപ്പാദനത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി ഓൺലൈൻ ലേലം നടത്തിയിരുന്നു. ഈ ലേലത്തിൽ 76,883.4 കിലോഗ്രാം ഏലമാണ് വിറ്റുപോയത്. ഓൺലൈൻ ലേലത്തിൽ ഏലത്തിന് ഏറ്റവും കൂടിയ വില കിലോഗ്രാമിന് 2,647 രൂപയും, ശരാശരി വില കിലോഗ്രാമിന് 1,710.67 രൂപയും കർഷകർക്ക് ലഭിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ഏലം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്.

Also Read: ഐ.പി.എൽ: സ്‌മൃതി മന്ദാനയ്ക്ക് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെക്കാൾ ഉയർന്ന തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button