നടി നവ്യാ നായര്‍ സന്യാസിമാരെപ്പറ്റി നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍, ട്രോളി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍

'സന്യാസി 1: എന്റെ കിഡ്നി തെളങ്ങണ കണ്ടാ, സന്യാസി 2: അതൊക്കെ എന്ത്, എന്റെ ലിവര്‍ നോക്കിക്കെ': ഞാനേ കണ്ടുള്ളൂ... ഞാന്‍ മാത്രമേ കണ്ടുള്ളൂ എന്ന് നവ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടി നവ്യാ നായര്‍ സന്യാസിമാരെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടെലിവിഷന്‍ പരിപാടിക്കിടെയാണ് നവ്യാ നായര്‍ വിവാദ പരമാര്‍ശം നടത്തിയത്. സന്യാസിമാര്‍ അവരുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വയ്ക്കുമായിരുന്നു എന്നാണ് നവ്യാ നായര്‍ പറഞ്ഞത്.

Read Also: രാജ്യവ്യാപകമായി 400- ലധികം ട്രെയിനുകൾ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ, കാരണം ഇതാണ്

നവ്യാ നായര്‍ സന്യാസിമാരെപ്പറ്റി നടത്തിയ പരാമര്‍ശത്തെ ട്രോളി എഴുത്തുകാരന്‍ എന്‍.എസ് മാധവനും രംഗത്ത് വന്നു.

‘സന്യാസി 1: എന്റെ കിഡ്‌നി തെളങ്ങണ കണ്ടാ, സന്യാസി 2: അതൊക്കെ എന്ത്, എന്റെ ലിവര്‍ നോക്കിക്കെ’ എന്നാണ് എന്‍എസ് മാധവന്റെ ട്രോള്‍. ‘വെപ്പ് പല്ല് എടുത്ത് കഴുകുന്നത് കണ്ടതാവും ന്നേ..’ എന്നാണ് എന്‍എസ് മാധവന്റെ ട്വീറ്റില്‍ വന്നിട്ടുള്ള ഒരു കമന്റ്.

ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നവ്യയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിറയുന്നത്. ഒരു പൊതുവേദിയില്‍ വസ്തുതയില്ലാത്ത കാര്യം പറയാമോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഞാനേ കണ്ടുള്ളൂ… ഞാന്‍ മാത്രമേ കണ്ടുള്ളൂ… തുടങ്ങി നവ്യയുടെ തന്നെ സിനിമാ ഡയലോഗുകളും ട്രോളുകളില്‍ നിറയുന്നുണ്ട്. രാവണന്‍ ആക്രമിക്കാന്‍ വരുന്നതറിഞ്ഞ അഗസ്ത്യ മുനി ‘ ദുര്‍വാസാവേ എന്റെ ഉണക്കാനിട്ട ചുവന്ന കിഡ്നി കണ്ടോ?’ എന്നു പറയുന്ന ട്രോളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

എന്തായാലും ട്രോളുകളില്‍ പ്രതികരിക്കാന്‍ നവ്യ തയാറാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

 

Share
Leave a Comment