ErnakulamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ

ഇ​രാ​റ്റു​പേ​ട്ട കി​ഴ​ക്കേ​വീ​ട്ടി​ൽ വി​ഷ്ണു മ​നോ​ജ് (27), എ​റ​ണാ​കു​ളം പ​ച്ചാ​ളം, പു​ല്ല​വേ​ലി വി​ഷ്ണു സ​ജ​യ​ൻ (24) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

ക​ള​മ​ശേ​രി: എം​ഡി​എം​എ​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ഇ​രാ​റ്റു​പേ​ട്ട കി​ഴ​ക്കേ​വീ​ട്ടി​ൽ വി​ഷ്ണു മ​നോ​ജ് (27), എ​റ​ണാ​കു​ളം പ​ച്ചാ​ളം, പു​ല്ല​വേ​ലി വി​ഷ്ണു സ​ജ​യ​ൻ (24) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​ള​മ​ശേ​രി പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

ക​ള​മ​ശേ​രി മ​റ്റെ​ക്കാ​ട് എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീഷ​ണ​ർ സേ​തു​രാ​മ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​രം ലഭിച്ചിരുന്നു. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​മ​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും ഡെ​പ്യു​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു എം​ഡി​എം​എ​യും, വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​ധ​ങ്ങ​ളു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Read Also : എച്ച്ഡിഎഫ്സി ബാങ്ക്: റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാൻ അവസരം, അറിയേണ്ടതെല്ലാം

വി​ഷ്ണു മ​നോ​ജ് എ​ളം​കു​ള​ത്തു​ള്ള ഹോ​ട്ട​ലി​ൽ മ​നേ​ജ​രാ​യും വി​ഷ്ണു സ​ജ​ന​ൻ ഓ​ൺ​ലെ​ൻ ബി​സി​ന​സും ചെ​യ്തു വ​രു​ന്ന​തി​ന്‍റെ ഇ​ട​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button