അബുദാബി: പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിനോദ സഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വിസ നൽകുമെന്ന് യുഎഇ വ്യക്തമാക്കി. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകളാണ് യുഎഇ നൽകുന്നത്.
രോഗികളെ അനുഗമിക്കുന്നവരെയും ഈ വിസയിൽ കൊണ്ടുവരാൻ കഴിയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. യുഎഇ താമസ വിസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്‌പോൺസർഷിപ്പിൽ 90 ദിവസത്തെ വിസയിൽ കൊണ്ടുവരാമെന്നും അധികൃതർ അറിയിച്ചു. 750 ദിർഹമാണ് വിസ ഫീസ്.
വിസയുടമ മടങ്ങിയാൽ ബാങ്ക് ഗാരന്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം തിരിച്ചു ലഭിക്കും. കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കേ വ്യക്തിഗത വിസ എടുക്കാനാകൂ. സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കുകയും വേണം.
Post Your Comments