MollywoodLatest NewsKeralaNewsEntertainment

മാളികപ്പുറത്തിലെ പെൺകുട്ടിക്ക് അടിയന്തരമായി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യമുണ്ട് : വൈറൽ കുറിപ്പ്

മണിച്ചിത്രത്താഴിലെ ഗംഗയുടെ ഏകദേശം കുട്ടികാലം ആണ് ഈ പെൺകുട്ടിക്കും

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അനശ്വര പങ്കുവച്ച ഒരു അഭിപ്രായമാണ്.

മാളികപ്പുറം സിനിമയിലെ പെൺകുട്ടിക്ക് അടിയന്തരമായി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യമുണ്ടെന്നും മണിച്ചിത്രത്താഴിലെ ഗംഗയുടെ ഏകദേശം കുട്ടികാലം ആണ് ഈ പെൺകുട്ടിക്കുമെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

ഇന്ത്യയെ തകർക്കാൻ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യർ

കുറിപ്പ് പൂർണ്ണ രൂപം

മാളികപ്പുറം സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ പെൺകുട്ടിക്ക് അടിയന്തരമായി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യമുണ്ട് എന്നാണ്. മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന മിത്തുകൾ യാഥാർഥ്യമെന്ന് കേട്ട് വളർന്നു ഹാലൂസിനേഷൻസിലൂടെ ആണ് ആ കുട്ടി ജീവിക്കുന്നത്. ഈ കാര്യത്തിൽ മണിച്ചിത്രത്താഴിലെ ഗംഗയുടെ ഏകദേശം കുട്ടികാലം ആണ് ഈ പെൺകുട്ടിക്കും. ഒപ്പം അച്ഛൻ മരിച്ച ട്രോമയും അച്ഛനെ മോശം അവസ്ഥയിൽ കണ്ടതിന്റെ വിഷമങ്ങളും ഒപ്പം ഉണ്ട്.

ഈ സിനിമ കണ്ടു കരഞ്ഞു- ഈ സിനിമ മനസിനെ പിടിച്ചുലയ്ക്കും എന്നൊക്കെ റിവ്യൂ കണ്ടിരുന്നു. കരയാൻ ഉള്ള ഭാഗം എവിടെ ആണെന്ന് മാത്രം മനസിലായില്ല. സിനിമയിലെ പാട്ടൊക്കെ കേൾക്കാൻ കൊള്ളാം

https://www.facebook.com/anaswara.korattyswaroopam/posts/pfbid03y7GTbbqqxYBmACryo54gywqLsBzV7DWAnytfdNVPAHMNdRwu1ZXpcXnrvW66i4Rl

shortlink

Related Articles

Post Your Comments

Related Articles


Back to top button