Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഷഹാനയെ നെഞ്ചിലേറ്റി പ്രണവ് യാത്രയായി 

വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു

ഇരിങ്ങാലക്കുട: ശരീരം തളർന്നു ജീവിതം വീൽചെയറിലായ തൃശൂർ സ്വദേശി പ്രണവിന്റെ (31) ജീവിതത്തിലേക്ക് കൂട്ടായി വന്ന ഷഹാന ഇനി പ്രണവിന്റെ ഓര്‍മകള്‍ നെഞ്ചിലേറ്റി ഒറ്റക്ക്. പെട്ടെന്ന് ആയിരുന്നു ആ വിയോഗം. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ പ്രണവ് തന്നെയാണ് ആദ്യം എതിർത്തത്. നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും, പിന്മാറാൻ ഷഹാന തയ്യാറായിരുന്നില്ല. ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തുകയായിരുന്നു. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

‘ഞാനായിരിക്കുന്ന അവസ്ഥയിൽ ഏറ്റവും മികച്ചതായിരിക്കാനാണ് ശ്രമം. ഒന്നിനെക്കുറിച്ചോർത്തും ദുഃഖിക്കുന്നില്ല. ഈ ജീവിതം അടിച്ചു പൊളിച്ച് തന്നെ ജീവിക്കും. മറ്റാരുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടാതെ, സുന്ദരമായ ഒരു കൊച്ചു ജീവിതം. ജീവിതത്തിൽ തളർന്നു പോയവരോട് എനിക്ക് പറയാൻ ഒന്നേയുള്ളൂ. നമുക്ക് ഒരു ജീവിതമേ ഉള്ളൂ. അത് ആഘോഷിച്ച്, അടിച്ച് പൊളിച്ച് നല്ല കളർഫുൾ ആക്കി ജീവിക്കണം. അതിനിടയിൽ പലതും പറയുന്നവരുണ്ടാകും. അതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ജനിച്ചതും ജീവിക്കാൻ സാധിക്കുന്നതും തന്നെ വലിയൊരു ഭാഗ്യമാണ്’- പ്രണവ് എപ്പോഴും പറയുന്ന വാക്കുകള്‍ ആയിരുന്നു ഇവ.

മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button