Latest NewsIndiaNews

ഗുണ്ടയാണെന്ന് അറിയാതെ യുവതിയെ വിവാഹം കഴിച്ചു: യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ന്യൂഡൽഹി: മാട്രിമോണി ആപ്പിൽ കണ്ട് വിവാഹം കഴിച്ച യുവാവിന് ലഭിച്ചത് എട്ടിന്റെ പണി. വിവാഹത്തിന് ശേഷമാണ് തന്റെ ഭാര്യ ഗുണ്ടയായിരുന്നുവെന്ന സത്യം യുവാവ് തിരിച്ചറിഞ്ഞത്. 5000 കാറുകൾ മോഷ്ടിച്ച കേസിലും ഇവർ പ്രതിയാണ്. ഈ സത്യങ്ങളെല്ലാം അറിഞ്ഞ ഞെട്ടലിലാണ് വിമൽ കരിയ എന്ന യുവാവ്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്നു ഇവർ. അടുത്തിടെയാണ് ഇവർ പുനർവിവാഹം ചെയ്തത്. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം.

Read Also: മാളികപ്പുറത്തിലെ പെൺകുട്ടിക്ക് അടിയന്തരമായി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യമുണ്ട് : വൈറൽ കുറിപ്പ്

ഗുജറാത്തിലെ പോർബന്ദർ സ്വദേശിയാണ് വിമൽ. അസമിലെ ഗുവാഹത്തി സ്വദേശിനി റീത്ത ദാസിനെയാണ് ഇയാൾ വിവാഹം ചെയ്തത്. വിവാഹമോചനത്തിന്റെ രേഖകൾ നൽകാൻ വിമൽ ആവശ്യപ്പെട്ടപ്പോൾ, വളരെ ചെറിയ പ്രായത്തിൽ പഞ്ചായത്തിൽ വച്ചായിരുന്നു വിവാഹമെന്നും, അതിനാൽ രേഖകൾ തന്റെ പക്കൽ ഇല്ല എന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇവരെ വിശ്വസിച്ച് വിമൽ അഹമ്മദാബാദിൽ വച്ച് റീത്തയെ വിവാഹം കഴിച്ചു. ആറു മാസം കഴിഞ്ഞതും ഭൂമിസംബന്ധിയായ കേസ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവർ അസമിലേക്കെന്നു പറഞ്ഞ് വീടുവിട്ടിറങ്ങി. പിന്നെ തിരികെവന്നില്ല. കുറച്ചു ദിവസത്തേക്ക് വിമൽ റീത്തയുമായി സംസാരിച്ചു എങ്കിലും പിന്നീട് കോൾസ് എടുക്കാതെയായി.

പിന്നീട് ഫോൺ എടുത്തത് മറ്റൊരു വ്യക്തിയാണ്. റീത്തയുടെ വക്കീൽ എന്ന് പറഞ്ഞ ഇയാൾ റീത്ത കസ്റ്റഡിയിൽ ആണെന്ന് പറഞ്ഞു. ഇത് ഭൂമിതർക്കത്തിന്റെ വിഷയമാകും എന്നായിരുന്നു വിമൽ കരുതിയിരുന്നത്. ഒരു ലക്ഷം രൂപ ജാമ്യത്തിനായി വേണമെന്നായിരുന്നു വക്കീൽ വിമലിനോട് പറഞ്ഞത്. പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകൾ ഓൺലൈൻ ആയി അയച്ചു തരാൻ ആവശ്യപ്പെട്ടു. ഇതിൽ റീത്ത ചൗഹാൻ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയിൽ വച്ചിരുന്നതെന്നും വിമൽ മനസിലാക്കി. ഗൂഗിൾ ചെയ്തതോടെയാണ് കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമൽ തിരിച്ചറിഞ്ഞത്.

Read Also: സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ പുതുവർഷത്തിലും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button