ErnakulamNattuvarthaLatest NewsKeralaNews

വീട്ടുകാർ പള്ളിയിൽ പോയ സമയം താക്കോലെടുത്ത് പട്ടാപ്പകൽ വീട് തുറന്ന് മോഷണം, തിരികെ വച്ച് മടക്കം : സംഭവം മൂവാറ്റുപുഴയിൽ

ഇടപ്പാറ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്

മൂവാറ്റുപുഴ: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.

Read Also : ഭാര്യ കുടിവെള്ളം എടുത്തതിന് സൈനികനെ അടിച്ചു കൊന്നത് ഡിഎംകെ കൗൺസിലറും പോലീസുകാരനും! തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധം

പേഴക്കാപള്ളിയിൽ ആണ് സംഭവം. ബാവയും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. വാതിലുകൾ പൂട്ടി താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നും താക്കോലെടുത്ത് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. രണ്ട് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണവും, രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്. മോഷണത്തിന് ശേഷം താക്കോൽ യഥാസ്ഥാനത്ത് വച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.

സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button