അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നൽകി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും സ്വകാര്യ സ്ഥാപനങ്ങൾക്കാണെന്നും മന്ത്രാലയം പറഞ്ഞു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നാഫിസ് പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്നാണിത്. ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപരടി സ്വീകരിക്കും. നിയമലംഘകർക്കെതിരെ ഉചിതമായ നിയമങ്ങൾ പ്രകാരം പിഴ ചുമത്തുമെന്നുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments