തിരുവനന്തപുരം: കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില്‍ മന്ത്രി പി രാജീവിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ.
കയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് വിയോജിപ്പാണെന്നും കയര്‍ വ്യവസായ മേഖലയില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് എന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞു. മന്ത്രിയുടെ നിലപാടും നയങ്ങളും കയര്‍ മേഖലയുടെ പുരോഗതിക്ക് യോജിക്കുന്നതല്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐഐടിയിലെ സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ട് വരാന്‍ മന്ത്രി കാത്തിരിക്കുകയാണ്. എന്നാല്‍ ആധുനിക വ്യവസായത്തെപ്പോലെ മന്ത്രി പരമ്പരാഗത വ്യവസായത്തെ കാണരുതെന്ന് ടിജെ ആഞ്ചലോസ് പറഞ്ഞു.
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെയാണ് പി രാജീവിന് കയര്‍ വകുപ്പെന്ന് സിപിഐ ജില്ലാ അസി.സെക്രട്ടറി പിവി സത്യനേശനും നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളും നിര്‍മാണ, പിരി മേഖലകളും സ്തംഭനത്തിലായതിന് പി രാജീവിന് വലിയ പങ്കുണ്ടെന്നാണ് സിപിഐ വിമര്‍ശിക്കുന്നത്.
Post Your Comments