![](/wp-content/uploads/2022/10/accident.1.29006.jpg)
കായംകുളം: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്കു ഗുരുതര പരിക്കേറ്റു. കായംകുളം എരുവ സ്വദേശി ബിലാൽ മുഹമ്മദ്, കായംകുളം സ്വദേശി അമീൻ രാജൻ എന്നിവർക്കാണ് പരിക്കേറ്റത്.
കനിസാക്കടവ് പാലത്തിനു വടക്കാണ് സംഭവം. അമീൻ രാജൻ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് ബിലാൽ മുഹമ്മദ് സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏറെനേരം റോഡിൽ കിടന്നു. ഇരുവരും കായംകുളം എംഎസ്എം സ്കൂളിലെ വിദ്യാർത്ഥികളാണ്.
Read Also : കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിലാൽ മുഹമ്മദിനെ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments