Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

നിഫ്റ്റി 20 പോയിന്റ് നേട്ടത്തിൽ 18,035.85- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഭ്യന്തര സൂചികകൾ നേരിയ തോതിൽ ഉയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് രാവിലെ ഓഹരികൾ ഉയർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 44.42 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,319.51- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 20 പോയിന്റ് നേട്ടത്തിൽ 18,035.85- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,870 ഓഹരികൾ മുന്നേറിയും, 1,586 ഓഹരികൾ ഇടിഞ്ഞും, 169 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

പിഐ ഇൻഡസ്ട്രീസ്, എച്ച്എഎൽ, ഒഎൻജിസി, നവീൻ ഫ്ലോറൈൻ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ ഓഹരികൾ, ഇൻഡിഗോ, വോഡഫോൺ- ഐഡിയ, നൈക തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ഓഹരി വിപണിയിൽ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന 19 കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

Also Read: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം വീണ്ടും ചൂടാൻ ഇലോൺ മസ്ക്, ആസ്തികൾ ഉയരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button