Latest NewsKeralaMollywoodNewsEntertainment

സുഹാനയെ കണ്ണീര് കുടിപ്പിച്ച്‌ ജീവിതം തകര്‍ത്തില്ലേ: മഷൂറയ്ക്ക് നേരെ വിമർശനം, മറുപടിയുമായി ആരാധകർ

നിനക്ക് കൊച്ചൊന്നും ഉണ്ടാവാന്‍ പോകുന്നില്ല

ആരാധകർ ഏറെയുള്ള താരകുടുംബമാണ് ബഷീർ ബാഷിയുടേത്. യുട്യൂബില്‍ പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേസാണ് ബഷീറിന്റെ ഭാര്യ മഷൂറയ്ക്കുള്ളത്. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു മഷൂറയെ ബഷീര്‍ വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രാര്‍ഥനകള്‍ക്കും കാത്തരിപ്പിനും ശേഷം കു‍ഞ്ഞ് പിറക്കാന്‍ പോകുന്ന സന്തോഷത്തിലാണ് ഇവർ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ ഒരു വീഡിയോയ്ക്ക് നേരെ ഒരാള്‍ പങ്കുവച്ച നെഗറ്റീവ് കമന്റാണ്.

read also: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രീഡിഗ്രി പോലും പാസാവാത്ത തട്ടിപ്പുകാരിക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശം: ബൽറാം

‘നിനക്ക് കൊച്ചൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. നിന്റെ കൊച്ച്‌ ചത്ത് പോവും. ശാപം പിടിച്ചവള്‍. ആ സുഹാനയെ കണ്ണീര്‍ കുടിപ്പിച്ച്‌ അവരുടെ ജീവിതം തകര്‍ത്തതല്ലേ….’ എന്നായിരുന്നു കമന്റ്. നിരവധി പേരായിരുന്നു കമന്റിന് മറുപടിയുമായെത്തിയത്.

‘ശത്രുക്കളോട് പോലും ഇമ്മാതിരി വര്‍ത്തമാനം പറയരുത് കേട്ടോ. നിങ്ങളും ഒരു അമ്മയായിരിക്കുമല്ലോ. നിങ്ങള്‍ക്ക് വട്ടാണോ… അവര്‍ ഹാപ്പിയാണ് പിന്നെന്തിനാണ്. ആ കുഞ്ഞ് എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നത്. നിങ്ങളും ഒരു സ്ത്രീയല്ലേ. ഞാന്‍ ഒരു അമ്മയാണ്… ഇതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണ്. നിങ്ങള്‍ ഒരു അമ്മ അല്ലേ? ഒന്നും അറിയാത്ത ആ കുഞ്ഞിനെ ഇങ്ങനെയാണോ പറയുന്നതെന്നായിരുന്നു’ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.

‘പ്രഗ്നന്റായ ഒരു സ്ത്രീക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ എത്ര വിഷമം വരും. അവരോട് ദേഷ്യമുണ്ടെങ്കില്‍ ശരി. കുഞ്ഞിനെക്കുറിച്ച്‌ ഇങ്ങനെ പറയാന്‍ പാടുണ്ടോ?. അവരുടെ കാര്യത്തില്‍ നിങ്ങളെന്തിനാണ് ഇത്ര ശ്രദ്ധ കൊടുക്കുന്നത്. സുഹാന മഷുവിനെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെയൊരു കമന്റിന്റെ ആവശ്യമുണ്ടോ?. എങ്ങനെയാണ് ഇതൊക്കെ പറയാനാവുന്നത്. സുഹാന കരഞ്ഞാല്‍ നിങ്ങള്‍ക്കെന്താണ്…. നിങ്ങളുടെ മകളാണോ സുഹാന’ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button