മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി ചെരണി സ്വദേശി പിലാത്തോടൻ വീട്ടിൽ ഷെഫീഖ് (37), മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി വീട്ടിൽ മുഹമ്മദ് ഹാറൂൺ (28) എന്നിവരെയാണ് ചെരണിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ഡ്രഗ് വിൽപന നടത്തുന്നവരാണ് അറസ്റ്റിലായത്. വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന 56.588 ഗ്രാം എം.ഡി.എം.എ ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
Read Also : കൊല്ലാന്‍ തോന്നിയാല്‍ കൊല്ലണം, ഉമ്മ വെക്കാന്‍ പറ്റുമോ? – ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി
ബംഗളൂരുവിൽ നിന്ന് സ്ഥിരമായി സിന്തറ്റിക് ഡ്രഗുകൾ എത്തിച്ച് മഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കുറിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ചയോളമായി നിരീക്ഷിച്ചുവരുകയായിരുന്നു.
മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജു, പ്രിവന്റിവ് ഓഫീസർ ആസിഫ് ഇഖ്ബാൽ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി. സാജിദ്, വി. സുഭാഷ്, ജിഷിൽ നായർ, സച്ചിൻദാസ്, ടി. ശ്രീജിത്ത്, രാജൻ നെല്ലിയായി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സനീറ, ധന്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments