കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 41,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5200 രൂപയായി.
ഇന്നലെ പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയുമായിരുന്നു. ഈ മാസം രണ്ടിനായിരുന്നു സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വില. 42,880 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിന് പവന് 42,200 രൂപയിലാണ് സ്വർണ വിൽപന ആരംഭിച്ചത്. തുടർന്ന് 200 രൂപ കൂടി 42,400 രൂപയിലെത്തി. ഫെബ്രുവരി രണ്ടിന് 42,880 രൂപയായെങ്കിലും മൂന്നിന് 42,480 രൂപയിലേക്ക് താഴ്ന്നു. തുടർന്ന് 41,920 രൂപ എന്ന വില സ്ഥിരതയിലെത്തി.
ആറിന് 42,120 രൂപയും ഏഴ്, എട്ട് ദിവസങ്ങളിൽ 42,200 രൂപയും ഒമ്പതിന് 42,320 രൂപയുമായി പവൻ വില. ഫെബ്രുവരി പത്തിന് വീണ്ടും വില കുറഞ്ഞ് 41,920 രൂപയായി. തുടർന്ന് 11, 12 തീയതികളിൽ 42,080 രൂപയിലേക്കും 13ന് 42,000 രൂപയിലേക്കും പവൻ വില എത്തി.
അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 72 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments