നെടുങ്കണ്ടം: കൂട്ടാര്‍ പാലത്തില്‍ നിന്നു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്കു മറിഞ്ഞ് അപകടം. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്.
Read Also : മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം..
നിയന്ത്രണം വിട്ട കാർ മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കൂട്ടാറിലേക്കു പോകുന്നവഴി പാലത്തിലേക്കു കയറിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Read Also : റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികന് ദാരുണാന്ത്യം
വീതി കുറഞ്ഞതാണ് പാലം. ഇതിന്റെ ഇരുവശങ്ങളിലും ഇപ്രകാരം അപകടങ്ങള്‍ നടക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഓരോ ബജറ്റിലും പാലത്തിനു ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പാലത്തിന്റെ നിര്‍മാണം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Post Your Comments