
അഞ്ചൽ: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികൻ മരിച്ചു. ഇന്നലെ രാവിലെ പത്തോടെ അഞ്ചൽ – തടിക്കാട് പാതയില്‍ വായനശാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
Read Also : മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം..
വയോധികനെ തടിക്കാട് ഭാഗത്തു നിന്നും അഞ്ചലിലേക്കു പോയ ബൈക്കാണ് ഇടിച്ചത്. ബൈക്കോടിച്ച യുവാവ് അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഏറെ നേരത്തിനു ശേഷം അതുവഴി ജീപ്പുമായെത്തിയ തടിക്കാട് സ്വദേശിയാണ് അപകടത്തിൽപ്പെട്ടയാളിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, ഇവിടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ വയോധികനെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവരോ അഞ്ചൽ പൊലീസുമായോ മെഡിക്കൽ കോളജാശുപത്രിയുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments