ഷാർജ: ഷാർജയിൽ പാകിസ്ഥാനിയുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. യുഎഇ സമയം രാത്രി 11.45ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എഐ 998 വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് എന്ന യുവാവാണ് ഷാർജയിൽ കൊല്ലപ്പെട്ടത്. ഹക്കീമിന്റെ ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കും.
ഹൈപ്പർമാർക്കറ്റിലെ മാനേജരായിരുന്നു കൊല്ലപ്പെട്ട ഹക്കീം. സമീപത്തെ കടയിൽ വെച്ച് തന്റെ സഹപ്രവർത്തകരായ മലയാളികളും പാകിസ്ഥാൻ സ്വദേശിയും തർക്കത്തിൽ ഏർപ്പെടുന്നത് ഹക്കീമിന്റെ ശ്രദ്ധയിൽപ്പെട്ടു. തർക്കം പരിഹരിക്കാനായി മധ്യസ്ഥത വഹിക്കാനെത്തിയതായിരുന്നു ഹക്കീം. എന്നാൽ, ഇയാളുടെ ഇടപെടലിന് പിന്നാലെ പാകിസ്ഥാൻകാരൻ കൂടുതൽ പ്രകോപിതനായി.
കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് പ്രതി ചുറ്റുമുള്ളവരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്ക് പറ്റിയ നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, നിമിഷങ്ങൾക്കകം ഹക്കീം മരണപ്പെടുകയായിരുന്നു.
Post Your Comments