പത്തനംതിട്ട: പന്തളം പൂഴിക്കാട്ട് പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഷൈജുവിനൊപ്പം താമസിച്ചിരുന്ന സജിത(40)യെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മരക്കഷണം കൊണ്ട് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഷൈജു സുഹൃത്തുക്കളെ ഫോണില്‍വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ വീട്ടിലെത്തിയപ്പോളാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ സജിതയെ കണ്ടത്.
ഇതിനിടെ ഷൈജു വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പിടിയിലായി പ്രതിയുടെ മൊഴി. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന സജിതയും ഷൈജുവും ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പന്തളത്തെ വാടകവീട്ടിലാണ് താമസമെങ്കിലും ഇവര്‍ അയല്‍ക്കാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല.
രണ്ടുമാസം മുമ്പ് എറണാകുളത്തുള്ള ഒരു യുവതിയുമായി ഷൈജു അടുപ്പത്തിലായെന്നാണ് പുറത്തു വരുന്ന വിവരം. തന്നേക്കാൾപ്രായം കുറഞ്ഞ യുവതിയുമായി ഷെെജു നിരന്തര അടുപ്പം പുലർത്തിയതോടെ സജിത ഇത് ചോദ്യം ചെയ്തു. തന്നേക്കാൾ ആറു വയസ്സോളം മുതിർന്ന വ്യക്തിയായ സജിതയെ ഉപേക്ഷിച്ച് കൊച്ചി സ്വദേശിയായ യുവതിയുമായി താമസിക്കാനായിരുന്നു ഷൈജുവിൻ്റെ പദ്ധതിയെന്നും സൂചനകളുണ്ട്. ഇതിൻ്റെ പേരിൽ സജിതയുമായി വഴക്കുണ്ടായി മങ്ങാരത്തെ ഒരു ലോഡ്ജിൽ ഒരു മാസമായി മാറി താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരെയും ഒരുമിപ്പിച്ച് താമസിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
Post Your Comments