
കൽപറ്റ: പൊലീസിനെ കണ്ട് എം.ഡി.എം.എ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീൻകണ്ടി വീട്ടിൽ ഷഫീഖാണ് (37) അറസ്റ്റിലായത്.
കൽപറ്റ നഗരത്തിലെ എമിലി-ഭജനമഠം റോഡിൽ ആണ് സംഭവം. പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന്, പൊലീസ് വലിച്ചെറിഞ്ഞ വസ്തു കണ്ടെത്തി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയാണെന്ന് സ്ഥിരീകരിച്ചത്. 46.9 ഗ്രാം എം.ഡി.എം.എയും 29 (17.5 ഗ്രാം) മയക്കുമരുന്ന് ഗുളികളും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൽപറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ്.ഐ ബിജു ആന്‍റണി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജെയ്‌സൺ, മുബാറക്, സഖിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ലിൻരാജ്, മനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments