കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. 160 രൂപയുടെ ഇടിവാണ് രണ്ട് ദിവസം കൊണ്ട് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4325 രൂപയാണ്.
ഫെബ്രുവരിയിൽ അഞ്ചാം തവണയാണ് പവൻവില 41,920 രൂപയിൽ എത്തുന്നത്. ഈ മാസത്തിൽ ഏറ്റവും കൂടിയ വിലയായ 42,880 രൂപ ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു.
ഫെബ്രുവരി ഒന്നിന് പവന് 42,200 രൂപയിലാണ് സ്വർണ വിൽപന ആരംഭിച്ചത്. തുടർന്ന്, 200 രൂപ കൂടി 42,400 രൂപയിലെത്തി. ഫെബ്രുവരി രണ്ടിന് 42,880 രൂപയായെങ്കിലും മൂന്നിന് 42,480 രൂപയിലേക്ക് താഴ്ന്നു. തുടർന്ന് 41,920 രൂപ എന്ന വില സ്ഥിരതയിലെത്തി.
ആറിന് 42,120 രൂപയും ഏഴ്, എട്ട് ദിവസങ്ങളിൽ 42,200 രൂപയും ഒമ്പതിന് 42,320 രൂപയുമായി പവൻ വില. ഫെബ്രുവരി പത്തിന് വീണ്ടും വില കുറഞ്ഞ് 41,920 രൂപയായി. തുടർന്ന് 11, 12 ദിവസങ്ങളിൽ 42,080 രൂപയിലേക്കും 13ന് 42,000 രൂപയിലേക്കും പവൻ വില എത്തി.
അതേസമയം, ബുധനാഴ്ച വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 72 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments