
തെലങ്കാന: തെലങ്കാനയില്‍ ഗോദാവരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍ ആണ് പാളം തെറ്റിയത്. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി.
വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
Post Your Comments