‘എനിക്ക് പീരിയഡ് ആയാൽ നാട്ടുകാർ മൊത്തം അറിയും’: അനശ്വര രാജൻ

സൂപ്പർ ശരണ്യക്ക് ശേഷം മമിത, അനശ്വര, അർജുൻ അശോകൻ എന്നിവർ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേർസിന് മമിതയും അനശ്വരയും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ദിവസം ആൺകുട്ടിയായി മാറിയാലുള്ള ​ഗുണത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടികളായിരുന്നു അനശ്വരയും മമിതയും നൽകിയത്.

അനശ്വരയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ് അത്. ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും, വേദന കാരണം ഷൂട്ടിംഗ് നിർത്തി വെച്ചിട്ടുണ്ടെന്നും അനശ്വര പറയുന്നു. ‘പീരിയഡ്സിന്റെ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാത്തവരിൽ ഒരാളാണ് ഞാൻ. സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ​ഗേൾസ് സ്കൂളിൽ പഠിച്ച എന്നോട് ടീച്ചർമാർ ചോദിക്കാറുണ്ട് എല്ലാവർക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്. ഗേൾസ് സ്കൂളിലെ ടീച്ചർമാരാണ് പറയുന്നത്. അവർക്ക് അറിയുമോ എന്നറിയില്ല, എല്ലാവർക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാൻ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാർ മാെത്തമറിയും,’ അനശ്വര രാജൻ പറഞ്ഞു.

ആൺകുട്ടി ആയി മാറിയാൽ ആർത്തവ കാലത്തെ വേദന സഹിക്കണ്ടല്ലോ എന്നാണ് മമിത പറയുന്നത്. ;എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്സായി വീട്ടിൽ ചടച്ചിരിക്കുമ്പോൾ പിന്നെയും പെയ്ൻ വരും. ഒന്ന് പുറത്ത് പോയി വരുമ്പോൾ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,’ – മമിത പറഞ്ഞു.

Share
Leave a Comment