Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

ഇത്തരം വേഷഭൂഷാദികൾ ഒട്ടും നന്നല്ല’: അനിഖയ്ക്കും അനശ്വരയ്ക്കുമെതിരെ സൈബർ ആക്രമണം

കൊച്ചി: വസ്ത്ര ധാരണത്തിന്റെ പേരിൽ നടിമാർ സൈബർ ആക്രമണത്തിന് വിധേയരാകാറുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയരായിരിക്കുകയാണ് യുവതാരങ്ങളായ അനിഖയും അനശ്വരയും. കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രൻ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ പൂജ  കൊച്ചിയിൽ നടന്നിരുന്നു. മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കായി അനശ്വര രാജനും കൊച്ചിയിൽ എത്തിയിരുന്നു. ഈ പരിപാടികൾക്ക് നടിമാർ ധരിച്ച വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

‘സംസ്‌കാര സമ്പന്നമായ കേരളത്തിൽ ഇത്തരം വേഷഭൂഷാദികൾ ഒട്ടും നന്നല്ല സുഹൃത്തേ’ എന്നാണ് ഒരാൾ നടിമാരുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘കുറച്ചുകൂടി സഭ്യമായ വസ്ത്ര അലങ്കാരം നന്നായിരുന്നു, മോളെ ഇതൊന്നും ശരിയല്ല ഇങ്ങനെ ആകരുത് കുട്ടികൾ, നല്ല ഡ്രസ്സ് ഇട്ട് അന്തസായി നടക്കണം വരുന്ന തലമുറക്ക് മാതൃകയാവണം, നിങ്ങൾ ഇതു കാണിക്കുമ്പോൾ വളർന്നുവരുന്ന ബാലതാരങ്ങൾ ഇതിനേക്കാളും മോശമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കും, പ്രേക്ഷകർ നല്ല ഡ്രസ്സ് ഇട്ടാണ് നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നത്’, ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കമന്റുകൾ. ഇതിനോടൊപ്പം തന്നെ വളരെ മോശമായ കമന്റുകളും പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്.

അതേസമയം, അനശ്വര രാജൻ നായികയായി എത്തുന്ന മൈക്ക് തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. ഓ മൈ ഡാർളിങ്ങാണ് അനിഖയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button