തിരുവനന്തപുരം: ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.
ടൈഫോയ്ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments