Latest NewsKeralaNews

വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു

മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു. 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങളാണ് മതിയായ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചതെന്നാണ് വിവരം. ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുളള ശ്രമമാണ് ഇല്ലാതാക്കിയത്.

Read Also: ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന: ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമിറ്റി, അയച്ച സാധനങ്ങള്‍ തിരിച്ചു ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമിറ്റി പറഞ്ഞു.

എച് എം സി ചെയര്‍മാന്‍ കൂടിയായ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ എച് എം സിയിലെ മൂന്ന് അംഗങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്ന് ഭരണസമിതിയില്‍ റിപോര്‍ട്ട് നല്‍കും. റിപോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.

ഒരു ലോറിയില്‍ കൊണ്ടുവന്ന സാധനങ്ങളാണ് കൂടിയാലോചനയില്ലാതെ തിരിച്ചയച്ചത്. ഇത് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button