ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വും ആ​യു​ധ​വു​മാ​യി കാറിൽ കറക്കം : യുവാവ് അറസ്റ്റിൽ

പു​തി​യ​തു​റ ചെ​ക്കി​ട്ട വി​ളാ​കം പു​ര​യി​ട​ത്തി​ൽ ഷ​ണ്ണ​ർ എ​ന്ന ഷാ​ജ​നെ​യാ​ണ് (32) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

വി​ഴി​ഞ്ഞം: ക​ഞ്ചാ​വും ആ​യു​ധ​വു​മാ​യി കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന നി​ര​വ​ധി കേ​സി​ലെ പ്ര​തി​ പൊലീസ് പിടിയിൽ. പു​തി​യ​തു​റ ചെ​ക്കി​ട്ട വി​ളാ​കം പു​ര​യി​ട​ത്തി​ൽ ഷ​ണ്ണ​ർ എ​ന്ന ഷാ​ജ​നെ​യാ​ണ് (32) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ഴി​വി​ള​ക്ക് സ​മീ​പ​ത്തു​നി​ന്നാണ്​ കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്. ഒ​രു കി​ലോ​യോ​ളം ക​ഞ്ചാ​വും വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Read Also : ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം: തെളിവുകളായി ദൃക്‌സാക്ഷികളും സിസിടിവി ദൃശ്യങ്ങളും

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മോ​ഷ​ണം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ വി​ഴി​ഞ്ഞം, കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ അ​ട​ക്കം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

എ​സ്.​ഐ​മാ​രാ​യ റ്റൈ​റ്റ​സ്, സ​ജീ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സ​തി​കു​മാ​ർ, റോ​യ്, പൊ​ലീ​സു​കാ​രാ​യ ജോ​ണി, ഷ​ര​ൺ, രാ​ജേ​ഷ്, സ​ന്തോ​ഷ്, വി​മ​ൽ, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button