ന്യൂഡൽഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിതെന്നും തരൂർ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് റെയ്ഡിനെ വിശേഷിപ്പിച്ചത്. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് വിമർശിച്ചു.
Post Your Comments