Latest NewsKeralaNews

നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതിൽ കേരള സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയുമാണ് എന്ന് അദ്ദേഹം തുറന്നടിച്ചു.

ജിഎസ്ടി മാത്രമല്ല ബാറുകൾ എണ്ണം കൂട്ടുമ്പോൾ നികുതി പിരിച്ചെടുക്കുന്നില്ലെന്നും ന്യായമായ നികുതികൾ പിരിക്കാതെ ജനങ്ങളുടെ മേൽ അമിത നികുതി അടിച്ചേൽപ്പിക്കുന്ന വികലമായ സമീപനമാണ് കേരളത്തിലെ ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു.

പ്രേമചന്ദ്രൻ ചോദ്യം ഉന്നയിച്ചത് കൊണ്ടാണ് വസ്തുതകൾ പുറത്തുവന്നത്. അതിനാൽ പ്രേമചന്ദ്രനെ തെറ്റുകാരനായി ചിത്രീകരിക്കുന്ന ധനകാര്യ മന്ത്രിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button