![](/wp-content/uploads/2022/05/oommen-chandy-1.jpg)
ബെംഗളൂരു: ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാക്രമം നിശ്ചയിച്ചു. ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം. ഡോ. യു എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചത്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദഗ്ധർ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments