കണ്ണൂർ: തനിക്കെതിരെ ആരോപണമുന്നയിച്ച ഭാര്യ അമലയ്ക്ക് മാനസിക പ്രശ്നമാണെന്നും, അവളോട് സഹതാപം തോന്നുന്നവർ അത് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ടതെന്നും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അർജുൻ ആയങ്കി. അമലയുടെ അമ്മ പറഞ്ഞത് അവൾക്ക് ബാധ കൂടിയതാണ് എന്നാണെന്നും, മുൻപും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നും അർജുൻ ആയങ്കി ആരോപിക്കുന്നു. തനിക്ക് ബാധയിലൊന്നും വിശ്വാസമില്ലാത്തതിനാൽ കണ്ണൂരിൽ ഡോക്ടറെ കാണിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും അർജുൻ ആയങ്കി ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അർജുന്റെ ആരോപണം.
നേരത്തെ, അര്ജുന് ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന ആരോപണവുമായി അമല രംഗത്തെത്തിയിരുന്നു. താൻ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് ലൈവിന്റെ തുടക്കത്തില്‍ പറയുന്നത്.
വിഷയത്തിൽ അർജുൻ ആയങ്കിയുടെ മറുപടി പോസ്റ്റ് ഇങ്ങനെ:
എനിക്ക് നിങ്ങളോട് വിശദമായി ഒന്നും പറയാനില്ല.,
എന്റെ ഭാര്യ ആയിരുന്ന അമലയോട് നിങ്ങൾക്ക് സഹതാപം സ്നേഹം എന്നിവ തോന്നുന്നുവെങ്കിൽ ദയവായി അവരെ ഒരു Psychiatristനെ കൊണ്ട് consult ചെയ്യിക്കാൻ പ്രേരിപ്പിക്കുക.
അവളുടെ അമ്മ പറഞ്ഞത് ബാധ കൂടിയതാണ്, മുൻപും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നൊക്കെയാണ്. എനിക്കതിലൊന്നും വിശ്വാസമില്ലാത്തതിനാൽ ഇവിടെ കണ്ണൂരിൽ ഒരു ഡോക്ടറെ കാണിച്ചുകൊണ്ടിരുന്നതാണ്,
അവളുടെ നന്മയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് വേണ്ടി സഹായിക്ക്
അതല്ല എനിക്കെതിരെ കിട്ടിയ ഒരായുധം ആയിട്ടാണ് ഇതിനെ കാണുന്നതെങ്കിൽ നിങ്ങളത് ആഘോഷിക്ക്
അമലയുടെ മാനസികപ്രശ്നം ചികിത്സിച്ചു ഭേദമാക്കി
അവളെ പുതിയൊരു ജീവിതത്തിലേക്ക് പറഞ്ഞയക്കാൻ ഈ പറയുന്ന സഹതാപമനസ്കരായ കാഴ്ചക്കാർക്ക് സാധിക്കുമെങ്കിൽ അതല്ലേ യഥാർത്ഥ നന്മ.?!
Toxic ആയ ക്രിമിനൽ ആയ ഒരാളുടെ കൂടെയുള്ള
ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടു പോവുക എന്നതല്ലേ ഏതൊരാളും ആഗ്രഹിക്കുക.
അല്ലാതെ അതിൽ തന്നെ അള്ളിപ്പിടിച്ചിരിക്കില്ലല്ലോ.
Suicidal Tendency ഉള്ള Multiple Personality Disorder ആയിട്ടുള്ള ഒരാളെ സന്മനസ്സുള്ള ആരെങ്കിലും ഈ toxic people ന്റെ ഇടയിൽ നിന്നും നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മനുഷ്യത്വം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു.
അവനവൻ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥാന്തരങ്ങളെല്ലാം മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും. ഞാൻ അനുഭവിച്ച പ്രയാസങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാത്രമറിയാം
അത് മൈക്ക് കെട്ടിവെച്ച് കവലപ്രസംഗം നടത്താൻ ഞാനാഗ്രഹിക്കുന്നില്ല. opposit ഉള്ള ആളുടെ സ്വഭാവപ്രകൃതവും മാനസികാവസ്ഥയും എന്റെ മറുപടി കാരണം രോഷാകുലമാവാതിരിക്കാൻ ഇപ്പൊ മൗനം പാലിക്കാൻ ഞാൻ നിർബന്ധിതനാണ്…!!
‘ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്’
Post Your Comments