MalappuramKeralaNattuvarthaLatest NewsNews

സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്രം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ചു : യുവാവ് പിടിയിൽ

അ​ക​മ്പാ​ടം ഇ​ടി​വെ​ണ്ണ സ്വ​ദേ​ശി ത​യ്യി​ൽ ദി​ൽ​ഷാ​ദാ​ണ് (22) പി​ടി​യി​ലാ​യ​ത്

കാ​ളി​കാ​വ്: സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്രം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ. അ​ക​മ്പാ​ടം ഇ​ടി​വെ​ണ്ണ സ്വ​ദേ​ശി ത​യ്യി​ൽ ദി​ൽ​ഷാ​ദാ​ണ് (22) പി​ടി​യി​ലാ​യ​ത്. കാ​ളി​കാ​വ് പൊ​ലീ​സാ​ണ് യു​വാ​വി​നെ അ​റ​സ്റ്റു​ ചെ​യ്ത​ത്.

Read Also : ഡ്രൈവിംഗിലെ വില്ലൻ: ലോകത്ത് സംഭവിച്ച വാഹനാപകടങ്ങളിൽ 35 ശതമാനത്തിനും കാരണം ഇതാണ്

കാ​ളി​കാ​വ് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാണ് അറസ്റ്റ്. പ​രി​ച​യ​ക്കാ​രാ​യ യു​വ​തി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളി​ൽ​പെ​ട്ട യു​വ​തി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്താ​ണ് ന​ഗ്ന​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ വ​ഴി​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തിയിൽ പറയുന്നത്.

നേ​രത്തെ​യും പ്ര​തി ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട​താ​യും സ്വ​ന്തം ബ​ന്ധു​ക്ക​ളെ​വ​രെ ക​രു​വാ​ക്കി​യെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button