Latest NewsKeralaNews

കേരളത്തിലെ ആത്മഹത്യകൾക്ക് കാരണം സർക്കാരിന്റെ തെറ്റായ നയങ്ങൾ: കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തിൽ കടക്കെണിയിൽപ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയുമില്ലെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

Read  Also: അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

അട്ടപ്പാടി മധുവിന്റെ കേസിൽ നടന്നതു തന്നെയാണ് വയനാട് സ്വദേശിയായ വിശ്വനാഥന്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് കോഴിക്കോട് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കേരള സർക്കാരിന്റെ സമീപനം ലോകം ചർച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ഇതുവരെ ഒരു നടപടിയുമില്ല. സാക്ഷരത പ്രേരകിന്റെ കുടുംബത്തിനും വിശ്വനാഥന്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിക്കണം. തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Read Also: മഹാ ശിവരാത്രി 2023: എല്ലാ പ്രധാന ശിവക്ഷേത്രങ്ങളിലേക്കും ഐആർസിടിസി ജ്യോതിർലിംഗ യാത്ര ടൂർ പാക്കേജ്: വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button