Latest NewsKeralaNews

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്തത്. ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങൾ കേരളത്തിന് നൽകി. ക്രമസമാധാന പരിപാലനത്തിൽ കേരളം നമ്പർ വൺ ആണ്. മതസൗഹാർദ്ദ അന്തരീക്ഷമെടുത്ത് പരിശോധിച്ചാൽ കേരളം ഒന്നാമതാണ്. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഒക്കെ കേരളം മുന്നോട്ട് പോവുകയാണ്. ഇതൊക്കെ കേരള സർക്കാരിന്റെ വ്യക്തിപരമായ നേട്ടങ്ങളല്ല. കേരളത്തിലെ സർക്കാരും കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്.

നമ്മുടെ രാജ്യത്ത് മതസൗഹാർദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുക എന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button