Latest NewsNewsTechnology

വിവിധ മേഖലകളിൽ ചാറ്റ്ജിപിടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ചാറ്റ്ബോട്ടുകളുടെ നിർമ്മാണം

ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി വിവിധ മേഖലകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ഘട്ടത്തിൽ ചാറ്റ്ജിപിടിയിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്തി എങ്ങനെ കർഷകരെ സഹായിക്കാം എന്നതിനെ കുറിച്ചുള്ള പദ്ധതികൾക്കാണ് കേന്ദ്രം രൂപം നൽകുന്നത്.

കേന്ദ്രസർക്കാറും വിവിധ സംസ്ഥാന സർക്കാരുകളും നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് കർഷകരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാറ്റ്ബോട്ടുകൾ നിർമ്മിക്കുന്നത്. ഇവ ഉടൻ കർഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ചാറ്റ്ബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിക്കാനാണ് ഈ സംഘത്തിന്റെ നീക്കം. അതേസമയം, കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ചാറ്റ്ബോട്ടുകളുടെ നിർമ്മാണം. വോയിസ് നോട്ടുകൾ വഴി ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കും ഉത്തരം നൽകുന്ന തരത്തിലുളള ചാറ്റ്ബോട്ടാണ് വികസിപ്പിക്കുക.

Also Read: സഹപ്രവർത്തകനെ അധിക്ഷേപിച്ചു; യുവാവിന് പിഴ ചുമത്തി കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button