ലക്നൗ: കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്നര്‍ ട്രക്ക്. കാർ യാത്രക്കാരായ നാലുപേരും യഥാസമയത്ത് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടതിനാൽ വന്‍ദുരന്തം ഒഴിവായി. 22 വീലുള്ള കണ്ടെയ്നര്‍ ട്രക്ക് ഓടിക്കുമ്പോള്‍, ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
यकीन मानिए ये कोई फ़िल्म की शूटिंग नहीं चल रही बल्कि योगी जी के उत्तर प्रदेश के मेरठ की घटना है ।
जहां ड्राइवर अमित ने नाराजगी दिखाने के लिए कार में बैठे 4 लोगों को कार सहित सड़क पर घसीटा । #meerut #मेरठ #meerutnewspic.twitter.com/a1A5C6zFIq— Uved Muazzam ?? (@mohd_uved) February 13, 2023
ഉത്തര്‍പ്രദേശിലെ മീററ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരമാണ് കാറിനെ കൂറ്റന്‍ കണ്ടെയ്നര്‍ ട്രക്ക് ഇത്തരത്തില്‍ വലിച്ചിഴച്ചത്. ട്രക്ക് ഡ്രൈവറെ നോക്കി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് വഴിയാത്രക്കാര്‍ ഒച്ചവെച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടർന്ന്, പോലീസ് പിന്തുടര്ന്ന് ട്രക്ക് നിര്‍ത്തിയ്ക്കുകയായിരുന്നു.
Post Your Comments