കോഴിക്കോട്: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നതിനെക്കാൾ സംഭാവന പശുക്കൾ ചെയ്യുന്നുണ്ടെന്ന സുരേന്ദ്രന്റെ പരാമര്ശത്തെയാണ് ബിന്ദു അമ്മിണി പരിഹസിക്കുന്നത്. പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ട്. എന്നാൽ സർക്കാർ എന്താണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു. എങ്കിൽ പിന്നെ പശുവിനെ മുഖ്യമന്ത്രി ആക്കണം എന്നാണ് ബിന്ദു അമ്മിണിയുടെ പരിഹാസം.
അതേസമയം, ജനവികാരം മനസിലാക്കി നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഹര്‍ത്താലടക്കമുള്ള പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പശുക്കള്‍ പാലെങ്കിലും തരുന്നുണ്ട്. പശു കാരണം കൃഷി നന്നാവുന്നുമുണ്ട്. എന്നാല്‍ പശുവിനെക്കൊണ്ട് ഉണ്ടാകുന്ന പ്രയോജനം പോലും പിണറായി സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പിണറായി വിജയനും സംഘവും ചെയ്യുന്നതിനെക്കാൾ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കൾ നമ്മുക്ക് ചെയ്യുന്നുണ്ട്. പശുക്കളുടെ സമ്പത്ത് കൊണ്ട് കൃഷി നന്നാകുന്നുണ്ട് ആളുകൾക്ക് വരുമാനം ഉണ്ടാകുന്നുണ്ട്. എന്നാൽ പിണറായി വിജയൻ സാർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുന്നുണ്ടോ? അപ്പോൾ പിണറായി വിജയനേക്കാളും മന്ത്രിമാരേക്കാളും എത്രയോ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്’, സുരേന്ദ്രൻ ചോദിച്ചു.
Post Your Comments