ThiruvananthapuramLatest NewsKeralaNattuvarthaNews

നടുറോഡിൽ മുന്‍ചക്രം ഉയര്‍ത്തി പതിനെട്ടുകാരന്റെ അഭ്യാസം: ബൈക്കിടിച്ച് പെണ്‍കുട്ടിക്ക് പരുക്ക്

തിരുവനന്തപുരം: നടുറോഡിൽ മുന്‍ചക്രം ഉയര്‍ത്തി പതിനെട്ടുകാരൻ അഭ്യാസ പ്രകടനം നടത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ നൗഫൽ എന്ന പതിനെട്ടുകാരൻ ഓടിച്ച ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

വിദ്യാർത്ഥിനികൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അഭ്യാസ പ്രകടനം. അപകടം നടക്കുമ്പോൾ മറ്റൊരാളും നൗഫലിന്റെ ഒപ്പമുണ്ടായിരുന്നു. മുന്‍ചക്രം ഉയര്‍ത്തുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് തെന്നിനീങ്ങിച്ചെന്ന് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു.

അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ, 5.9 കിമിൽ ഡ്രൈവർ ഫോൺ വിളിച്ചത് 8 തവണ, ദൃശ്യങ്ങള്‍ പുറത്ത് 

അപകടത്തിൽ നൗഫലിനും ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റു. സ്ഥിരമായി ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നയാളാണ് നൗഫൽ. ഇയാൾക്കെതിരെ ആറ് നിലവിലുണ്ടെന്നും നൗഫലിന്റെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button