അങ്കാറ: ഭൂചലനത്തെ തുടർന്നുണ്ടായ നടുക്കത്തിൽ നിന്നും ഇതുവരെ തുർക്കി ജനത മോചിതരായിട്ടില്ല. 28,000 ത്തിൽ അധികം പേരാണ് ഭൂചലനത്തെ തുടർന്ന് മരണപ്പെട്ടത്. 60,000 കെട്ടിടങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ നിന്നും അതിജീവനത്തിന്റെ അത്ഭുതകഥകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഭൂചലനം അനുഭവപ്പെട്ട സമയത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശുക്കളെ സംരക്ഷിക്കുന്ന നഴ്‌സുമാരുടെ വീഡിയോയാണ് വൈറലായത്. ഗാസിയാൻടെപ്പിലെ ഒരു ആശുപത്രിയിലെ സിസിടിവി ക്യാമറയിലേതാണ് ദൃശ്യങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടപ്പോൾ തീവ്രപരിചരണ വിഭാഗത്തിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വേണ്ടി നഴ്‌സുമാർ നടത്തുന്ന ശ്രമങ്ങളാണ് വീഡിയോയിലുള്ളത്.
ഡെവ്ലെറ്റ് നിസാം, ഗാസ്വൽ കാലിസ്‌കൻ എന്നീ നഴ്സുമാരാണ് നവജാത ശിശുക്കൾക്ക് രക്ഷാകവചമായത്. ഭൂചലനം അനുഭവപ്പെടുന്ന സമയത്ത് ഇവർ നവജാത ശിശുക്കൾ കിടന്നിരുന്ന ഇൻക്യുബേറ്ററുകൾ താഴെ വീഴാതെ മറുകെ പിടിക്കുന്നത് വീഡിയോയിൽ കാണാം. ഇവരുടെ പ്രയത്‌നമാണ് ഇൻക്യുബേറ്ററുകൾ താഴെ വീഴാതെ കുഞ്ഞുങ്ങളെ രക്ഷിച്ചത്. തുർക്കിയിലെ രാഷ്ട്രീയ പ്രവർത്തക ഫാത്മ സാഹിൻ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് നഴ്‌സുമാരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Sağlıkçılarımız şahane insanlar?#GaziantepBüyükşehir İnayet Topçuoğlu Hastanemiz yenidoğan yoğun bakım ünitesinde, 7.7'lik #deprem esnasında minik bebekleri korumak için Hemşire Devlet Nizam ve Gazel Çalışkan tarafından gösterilen gayreti anlatacak kelime var mı?
?????? pic.twitter.com/iAtItDlOwb
— Fatma Şahin (@FatmaSahin) February 11, 2023
Post Your Comments