Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘ആണായി കഴിഞ്ഞാല്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് ഇവരൊക്കെ കരുതിയിട്ടുള്ളത്, പുരുഷനല്ല, ട്രാന്‍സ്മെനാണ് പ്രസവിച്ചത്’: വൈഗ

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിയയെയും സഹദിനെയും ട്രാന്‍സ്ജന്‍ഡര്‍ മനുഷ്യരെയും പരിഹസിച്ച് സോഷ്യൽ മീഡിയ. ഇരുവരെയും സംബന്ധിച്ചുള്ള വാർത്തകൾക്കടിയിൽ വരുന്ന ഞരമ്പ് രോഗികളുടെ കമന്റുകൾ പ്രബുദ്ധ കേരളത്തിന് യോജിച്ചതല്ല. ജന്‍ഡര്‍, സെക്സ് എന്നിവയിലെ വ്യത്യാസം തിരിച്ചറിയാത്തവരാണ് ട്രാന്‍സ്മെന്‍ പ്രസവിച്ചതിനെ പരിഹസിക്കുന്നതെന്ന് ട്രാന്‍സ്ജന്‍ഡര്‍ വൈഗ സുബ്രഹ്‌മണ്യം പറയുന്നു. ആണായി കഴിഞ്ഞാല്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് ഇവരൊക്കെ കരുതിയിട്ടുള്ളതെന്ന് ദി ക്യൂവിന്റെ എ.പി ഭവിതയുമായി നടത്തിയ അഭിമുഖത്തിൽ വൈഗ പറഞ്ഞു.

വൈഗയുടെ വാക്കുകളിങ്ങനെ:

സഹദ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ജനിച്ച ആണ്‍കുട്ടിയായിരുന്നു. അവര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നേയുള്ളു. മനസ് ആണ്‍കുട്ടിയുടെതായിരുന്നു. അതുപോലെ ജീവിക്കാനാണ് സഹദ് ആഗ്രഹിച്ചത്. ട്രാന്‍സ്മെന്‍ എന്താണെന്ന് അറിയാത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ് പൊതുജനങ്ങള്‍ക്ക്. ഒരാണ് പ്രസവിച്ചുവെന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. പുരുഷനല്ല, ട്രാന്‍സ്മെനാണ് പ്രസവിച്ചത്. അവര്‍ക്ക് ബ്രസ്റ്റും വജൈനയും യൂട്രെസുമൊക്കെ ഉണ്ടായേക്കാം. എങ്കിലും പുരുഷനാണ്. ആണായി കഴിഞ്ഞാല്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് ഇവരൊക്കെ കരുതിയിട്ടുള്ളത്. സ്ത്രീകളുടേതെന്ന് പറയുന്ന അവയവങ്ങളൊക്കെയുള്ള പുരുഷനാണ് സഹദ്. പ്രസവിച്ച കഴിഞ്ഞപ്പോള്‍ അച്ഛനായി.

സിയ ജനിച്ചത് ആണ്‍കുട്ടിയുടെ ശരീരത്തിലായിരുന്നു. മനസ് പെണ്‍കുട്ടിയുടേതും. വസ്ത്രം മാറിയാല്‍ സ്ത്രീയും പുരുഷനുമാകുമോയെന്നാണ് ഇപ്പോള്‍ ആളുകളുടെ ചോദ്യം. തുണിയില്ലാതെ ജനിച്ച മനുഷ്യരാണ്. ഈ മനുഷ്യര്‍ക്ക് പുരുഷന്റെയും സ്ത്രീയുടെയും വസ്ത്രം നല്‍കിയത് ആരാണ്. സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തണമെന്നും ആണുങ്ങള്‍ മുടിവെട്ടണമെന്നും തീരുമാനിച്ചത് ആരാണ്. ബോയ് കട്ടെന്നാണ് പറയുക. അത് ബോയ് കട്ടല്ല. ഷോട് കട്ടാണ്.

സര്‍ജറി ചെയ്തവര്‍ മാത്രമാണ് ട്രാന്‍സ് എന്ന് കരുതരുത്. ജനനേന്ദ്രീയം സര്‍ജറി ചെയ്തവരാണ് ട്രാന്‍സ് സെക്ഷ്വല്‍ എന്നത്. ട്രാന്‍സ് ജന്‍ഡര്‍ എന്നതില്‍ സര്‍ജറി ചെയ്തവരും അല്ലാത്തവരുമുണ്ടാകും. എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയാണ് വേണ്ടത്. മനുഷ്യരുടെ കാലിന്റെ ഇടയിലേക്കല്ല നമ്മള്‍ നോക്കേണ്ടത്. അത് അവരുടെ സ്വകാര്യതയാണ്. അത് ഇന്ത്യന്‍ ഭരണഘടന ഓരോ മനുഷ്യനും ഉറപ്പ് നല്‍കുന്നുണ്ട്. മനുഷ്യരുടെ ജീവിതത്തിലേക്കും അവരുടെ നാല് ചുവരുകള്‍ക്കുള്ളിലേക്കും ഒളിഞ്ഞു നോക്കുന്നതാണവരുടെ പൊതുബോധം. സിയയും സഹദും എത്രത്തോളം വലിയ വ്യക്തിഹത്യയാണ് നേരിടുന്നത്. അതില്‍ എന്ത് ധാര്‍മ്മികതയും മനുഷ്യത്വവുമാണുള്ളത്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button