കാക്കനാട്: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹമരണത്തിൽ ബന്ധുകൾ പലതും ഒളിച്ചുവെയ്ക്കുന്നതായി കാണാതായ സനു മോഹൻ്റെ അമ്മ സരള. അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടി ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും മകനെ ആരോ തട്ടിക്കൊണ്ട് പോയെന്നാണ് താൻ കരുതുന്നതെന്നും സരള പറയുന്നു.
അതേസമയം, വൈഗയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ വിഷാംശം ഉള്ളില്‍ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയില്‍ ലഭിച്ചിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് കാണിച്ചത്. ഇനിയും ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ശരീരത്തിൽ വിഷംശം കടന്നിരുന്നോ എന്ന് വ്യക്തമാവുകയുള്ളു.
പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു ശേഷമാണ് ആന്തരികാവയവങ്ങളായ ആമാശയം, കരള്‍, വൃക്ക, വന്‍കുടല്‍ തുടങ്ങിയവ രാസ പരിശോധനയ്ക്കായി നല്‍കിയത്. കുട്ടിയുടെ ശരീരത്തിൽ വിഷാംശം കലർന്നിരുന്നോ മദ്യമോ ഉറക്കഗുളികയോ കലർന്നിരുന്നോ എന്ന് കണ്ടെത്താനാണ് കൂടുതൽ ടെസ്റ്റുകൾ ആവശ്യമായി വരുന്നത്. അന്തിമ ഫലം പോലീസിന് അടുത്ത ആഴ്ച കൈമാറുമെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന സൂചന.
Post Your Comments