രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമ്മാണത്തിന് തയ്യാറെടുപ്പുകൾ നടത്തുകയാണ് വെള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ). കൂടാതെ, രാജ്യാന്തര വിപണിയിൽ ഏറെ പ്രചാരത്തിലുള്ള പാക്കേജിംഗ് ബോക്സ് നിർമ്മാണത്തിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. 2023 ഏപ്രിൽ അവസാന വാരത്തോടെ 42 ജിഎസ്എം പത്രക്കടലാസ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ, 45 ജിഎസ്എം പത്രക്കടലാസാണ് ഉൽപ്പാദിപ്പിക്കുന്നത്.
പാക്കേജിംഗ് ബോക്സ് നിർമ്മാണത്തിന് 1,80,000 ടൺ കടലാസാണ് ഉൽപ്പാദിപ്പിക്കേണ്ടത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതോടെ 3,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നഷ്ടത്തിലായി മൂന്ന് വർഷത്തോളം പ്രവർത്തനം മുടങ്ങിക്കിടന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ കെപിപിഎൽ ആരംഭിച്ചത്.
Also Read: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു : വിനോദ സഞ്ചാരി രക്ഷപ്പെട്ടതിങ്ങനെ
നിലവിൽ, കെപിപിഎൽ 11 പത്രസ്ഥാപനങ്ങൾക്കാണ് അച്ചടിക്കുള്ള പത്രക്കടലാസ് വിതരണം ചെയ്യുന്നത്. കൂടാതെ, ബിസിനസ് പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന സാൽമൺ പിങ്ക് പത്രക്കടലാസും ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതേസമയം, നോട്ട്ബുക്ക്, പുസ്തകം എന്നിവ അച്ചടിക്കാൻ ഉപയോഗിക്കുന്ന 52- 75 ജിഎസ്എം കടലാസിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments