
കഴക്കൂട്ടം: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചു ടെക്നോപാർക്ക് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. കല്ലറ കാരേറ്റ് സ്വദേശിനി അക്ഷര സത്യദാസിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ടോടെ കഴക്കൂട്ടം ബൈപാസിലെ യുഎസ്ടി ഗ്ലോബലിന് സമീപമാണ് അപകടം നടന്നത്. യുഎസ്ടി ഗോബലിലെ സോഫ്റ്റ് വെയർ ജീവനക്കാരിയായ അക്ഷര സത്യദാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ സിഗ്നൽ ലംഘിച്ച് വന്ന കാറാണ് ഇടിച്ചു തെറിപ്പിച്ചത്.
Read Also : വെള്ളൂർ കെപിപിഎൽ: രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമ്മാണത്തിന് തയ്യാറെടുക്കുന്നു
കരകുളം സ്വദേശി രോഹിത്താണ് കാർ ഓടിച്ചിരുന്നത്. യുവതിയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ തടഞ്ഞു വെച്ച് പിടികൂടുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments