KeralaMollywoodLatest NewsNewsEntertainment

എന്റെ ആ ആൺ ശരീരം അധികനാൾ എനിക്ക് ചുമക്കാൻ കഴിയില്ലായിരുന്നു: രഞ്ചു രെഞ്ജിമാർ

ഇൻസ്റ്റാഗ്രാമിൽ post ചെയ്തപ്പോൾ ചിലർ പറഞ്ഞു ബംഗാളികൾക്കും കിട്ടുന്ന ഒരു id ആണ് ഇതെന്ന്,

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമര്‍ പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീ ശരീരത്തിലേക്ക് മാറിയതിനെ പറ്റി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ദുബായില്‍ താമസിക്കാനുള്ള റസിഡന്റല്‍ വിസ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. അതിനെ കളിയാക്കിയവർക്ക് മറുപടിയായി താന്‍ കടന്ന് വന്ന വഴികളെ കുറിച്ച്‌ രഞ്ജു രഞ്ജിമര്‍ പറഞ്ഞിരിക്കുന്നത്.

read also: 2023ലെ ലോക ഗവൺമെന്റ് ഉച്ചകോടി: റാസൽഖൈമ ഭരണാധികാരി മുഖ്യപ്രഭാഷണം നടത്തും

പോസ്റ്റ് പൂർണ്ണ രൂപം

ഇന്നലെ ഞാൻ ഈ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ post ചെയ്തപ്പോൾ ചിലർ പറഞ്ഞു ബംഗാളികൾക്കും കിട്ടുന്ന ഒരു id ആണ് ഇതെന്ന്, ശെരിയാണ് പക്ഷെ ഞാൻ ഇത് നേടിയത് ഞാൻ പൊരുതിയിട്ടാണ്, ????

ഞാൻ ഒരു male ബോഡിയിൽ ജീവിച്ചപ്പോൾ പലപ്പോഴും out off ഇന്ത്യയിൽ പോകേണ്ടി വന്നിട്ടുണ്ടായിരുന്നു, എന്നാൽ UAE പോലുള്ള ഒരു രാജ്യത്തു നമ്മൾ പാസ്സ്പോർട്ടിൽ എന്താണോ അതായിരിക്കണം നേരിട്ടും, വിധി വിളയാട്ടം നടത്തിയ എന്റെ ആ ആൺ ശരീരം അധികനാൾ എനിക്ക് ചുമക്കാൻ കഴിയില്ലായിരുന്നു കാരണം എന്നിലെ സ്ത്രീ അതിനു അനുവദിക്കില്ലായിരുന്നു, ട്രീറ്റ്മെന്റ് തുടങ്ങിയപ്പോൾ എന്നിലെ മാറ്റങ്ങൾ എന്റെ യാത്രകൾക്കും തടസ്സമായി, എന്നോടൊപ്പം സഞ്ചരിക്കുന്നവർക്കും അതൊക്കെ ബുദ്ധിമുട്ടകാൻ തുടങ്ങി, എന്റെ സർജറികൾ എല്ലാം പൂർത്തിയായപ്പോൾ ആദ്യം ഞാൻ നേടിയത് ഫീമലെ ഐഡന്റിറ്റി പാസ്പോർട്ട്‌ ആയിരുന്നു അതെന്റെ കയ്യിൽ കിട്ടിയപ്പോൾ ഞാൻ തുള്ളിച്ചാടി,പാസ്പോര്ട് കിട്ടി ആദ്യമായി ദുബായ് പോയപ്പോൾ യാതൊരു തടസ്സവും ഇല്ലായിരുന്നു,

എന്നാൽ oru❤️ പ്രാവശ്യം 36 മണിക്കൂർ ഞാൻ സ്റ്റക്ക് ആയി,എനിക്ക് immigration department നു മുന്നിൽ കരയേണ്ടി വന്നു,എന്റെ ജെണ്ടർ, sexuality ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി, out സൈഡിൽ എനിക്ക് വേണ്ടി sheela ചേച്ചിയും ബുദ്ധിമുട്ടി,36 മണിക്കൂറിനു ശേഷം എനിക്കു പെർമിഷൻ കിട്ടി, എന്നാൽ എന്ത് പാസ്പോര്ട് അവിടെ പിടിച്ചു വച്ചിരുന്നു, എന്റെ ദുബായ് സ്വപ്നങ്ങൾ ellam? തകരുന്നു എന്ന് ഒരു നിമിഷം ഞാൻ ചിബിഭിച്ചുപോയി ?, എന്നാൽ ഞാൻ സത്യമായിരുന്നു, ഇന്നു ദുബായ് ഗവണ്മെന്റ് എനിക്ക് residential VISA തന്നു,

പൊരുതി നേടിയ ഈ ഐഡി, ബംഗാളികളുമായി താരതമ്യം ചെയ്യുന്ന അല്പ വിവരദോഷികൾ മനസ്സിലാക്കു, ഞാൻ ഞാൻ ആകാൻ ആയിരുന്നു പൊരുതിയത്, ഇനിയും പൊരുതും, ഇന്നു ഞാൻ ദുബായ് ബിസ്സിനെസ്സ് women ആണ് ???Thanks❤️to Dubai government ????, and❤️ Indian എമ്പസി ❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button